എറണാകുളം : കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേകറിനെ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സന്ദർശിച്ച് ആശംസകൾ നേർന്നു. ......
കൊച്ചി: പ്രമുഖ വ്യവസായിയും കേരള ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റുമായിരുന്ന കെഎൽസിഎ മുൻ മാനേജിംഗ് കൗൺസിൽ അംഗം ഇ എസ് ജോസ് അനുസ്മരണ സമ്മേളനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആൻ്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് സി.ജെ.പോൾ അധ്യക്ഷനായിരുന്നു.
ടി.ജെ വിനോദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ......
MDMA യുമായി യുവാവ് പിടിയിൽ. Safas (35 yrs) S/o Hamsa, Vattamannil(H), Punnakkad, Karuvarakundu, Malappuram എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.......
കടം വാങ്ങുന്നതിലൂടെ വ്യക്തികളെ അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ പ്രാപ്തരാക്കുന്നുണ്ടെങ്കിലും, അതില്‍ അന്തര്‍ലീനമായ അപകടസാധ്യതയും നിലനില്ക്കുന്നു. തിരിച്ചടവിന്റെ ഉത്തരവാദിത്തം. ......
കൊച്ചി: കോസ്റ്റ് ഗാർഡ് വാരാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന സൈക്കിൾ റാലി കേരള അതിർത്തിയിലെത്തി. 20 പേരടങ്ങുന്ന സംഘം പശ്ചിമതീരം വഴിയാണ് നീങ്ങുന്നത്. തീരസുരക്ഷയും ദേശീയബോധവും ഉയർത്തുകയാണ് പര്യടനത്തിൻ്റെ ലക്ഷ്യം. കേന്ദ്രഭരണ പ്രദേശമായ ദാമനിൽ നിന്ന് ഫെബ്രുവരി രണ്ടിന് പുറപ്പെട്ട സൈക്കിൾ പര്യടനം ഇതിനകം മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലൂടെ കടന്നു പോയി.
പര്യടനത്തിൻ്റെ ഭാഗമായി തീരദേശ നിവാസികളുമായി സംഘാംഗങ്ങൾ ആശയ വിനിമയം നടത്തി. ......
കൊച്ചി: വിദ്യാർഥി കാലഘട്ടം മുതൽ വ്യവസായ മന്ത്രിയാകും വരെ സമസ്ത മേഖലയെയും പിന്നോട്ടടിച്ച് കേരളത്തിൻ്റെ വികസനത്തിന് തടസം നിന്നിട്ടുള്ളയാളാണ് ഇന്നത്തെ വ്യവസായ മന്ത്രിയെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. കൊച്ചി മെട്രോയും സീ പ്ലെയ്ൻ പദ്ധതിക്കും സ്വാശ്രയ കോളേജുകൾക്കുമെതിരെയും ഗെയ്ൽ പദ്ധതിക്കെതിരായുമൊക്കെ സമരം ചെയ്തയാളാണ് രാജീവ്.
സർക്കാർ ജീവനക്കാർക്ക് പോലും അവകാശങ്ങൾക്കായി സമരം ചെയ്യേണ്ട ഗതികേടാണ്. ......

കൊച്ചി : സീറോ മലബാർ സഭ എറണാകുളം - അങ്കമാലി മേജർ അതിരൂപതയിൽ ഏകീകൃത കുർബാന വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസ സമൂഹം നേരിടുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത ഉന്നതാധികാര സമിതി അംഗങ്ങൾ മെത്രാപ്പോലീത്തൻ വികാരിമാർ ജോസഫ് പാംപ്ലാനിയെ നേരിൽ സന്ദർശിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. പതിനഞ്ചിന ആവശ്യങ്ങൾ അടങ്ങിയ കത്ത് കൈമാറി.സഭ സിനഡ് ഏകകണ്ഠമായി തീരുമാനിച്ച് മാർപാപ്പയുടെ അംഗീകാരം ലഭ്യമായ ഏകീകൃത കുർബാന ക്രമം മേജർ അതിരൂപതയിൽ ഒരു തരത്തിലുമുള്ള സമവായം ഇല്ലാതെ പ്രാവർത്തികമാക്കണം.വലിയ നോമ്പിൻ്റെ മുന്നോടിയായി വരുന്ന പേത്തർത്താ ദി മായ മാർച്ച് 2 മുതൽ സമ്പൂർണ്ണമായി നടപ്പിലാക്കണം.സഭയുടെ വിലക്കുകൾ ലംഘിച്ച് സ്ഥിരമായി സമൂഹമദ്ധ്യത്തിൽ സഭയെ കളങ്കപ്പെടുത്തുന്ന വൈദീകർക്കെതിരെയുള്ള നടപടികൾ ശക്തമാക്കണം.കൂടാതെ സഭയേയും സിനഡിനേയും അനുസരിക്കാതെ സ്സ്പെൻഷനിലും മറ്റ് സഭ വിലക്കുകളും നേരിട്ടിട്ടുള്ള പുരോഹിതർ സഭയുടെ നിയമമനുസരിച്ചും കാനോനികനിയമങ്ങൾ അംഗീകരിച്ച് കൊണ്ട് പൂർണ്ണമായും ഏകീകൃത കുർബാന അർപ്പിക്കുവാൻ തയ്യാറായാൽ അവരുടെ പേരിലുള്ള ശിക്ഷ നടപടികൾ മരവിപ്പിക്കുന്നതിനും കാത്തലിക്ക് നസ്രാണി അസോസിയേഷൻ എതിരല്ല.കുർബാന മധ്യേ ബലിയർപ്പിച്ചിരുന്ന വൈദികനെ അക്രമികളെ കൊണ്ട് മർദ്ധിക്കാൻ നേതൃത്വം കൊടുത്ത വൈദീകനെ സഭയിൽ നിന്ന് പുറത്താക്കണം.ബിഷപ്പ് ഹൗസിൽ നുഴഞ്ഞ് കയറിയ 21 വൈദീകർക്കെതിരെയുള്ള നടപടികൾ ശിക്ഷ നടപടികൾ സഭ എത്രയും വേഗം നടപ്പിലാക്കണം.അതിരൂപത കൂരിയ അംഗങ്ങളെ മാറ്റുകയോ വിമത വൈദീകരെ കൂരിയായിൽ നിയമിച്ച് കൊണ്ട് നിലവിലെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കാൻ ഇടവരരുത്.സഭയോടെപ്പം ഏകീകൃത കുർബാനക്ക് വേണ്ടി നിലകൊള്ളുന്ന വിശ്വാസികളുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിക്കണം.സഭവിരുദ്ധ സംഘടനകളുമായി ഒരു വിധത്തിലുള്ള ഒത്ത് തീർപ്പ് ഫോർമുല ഉണ്ടാക്കി സഭയോടെപ്പം നിലയുറപ്പിച്ച് നിൽക്കുന്ന വിശ്വാസികളെ വഞ്ചിതരാക്കരുത്.പ്രശ്നപരിഹാര ഭാഗമായി വിമതരെ കൂടി പരിഗണിക്കുന്നതിൻ്റെ ഭാഗമായി തെറ്റ് തിരുത്തി സഭയോടൊപ്പം സഞ്ചരിക്കാൻ അവർ മുന്നോട്ട് വന്നാൽ കാലക്രമണേ അതിരൂപതയിൽ നിന്ന് ഒരു മെത്രാൻ പ്രാതിനിത്യം ഉറപ്പാക്കുന്നത് പരിഗണിക്കുന്നതിൽ തെറ്റില്ല.സഭ ആസ്ഥാന ദൈവാലയമായ എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളിയിൽ പേത്തർത്താ ദിനമായ മാർച്ച് രണ്ടിന് മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലും, മാർ ജോസഫ് പാംപ്ലാനി മെത്രാനും സംയുക്തമായി സിനഡ് കുർബാന അർപ്പിക്കണം.കാക്കനാട് മൗണ്ട് സെൻറ് തോമസിൽ വിശ്വാസികൾക്ക് പേത്തർത്താ ദിനം മുതൽകുർബാന സൗകര്യം ഒരുക്കിതരണം.അടുത്തസിനഡിൽ എല്ലാ രൂപതകളിൽ നിന്ന് അൽമായരുടെ പ്രാതിനിത്യം സിനഡിൽ ഉറപ്പാക്കണം.പുനസംഘടിപ്പിച്ചവൈദീക സമിതിയിൽ സഭവിലക്കുള്ള പുരോഹിതരെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണം.അതിരൂപതയുടെ പരിധിയിൽ വരുന്ന കൊരട്ടി, കാഞ്ഞൂർ, മലയാറ്റൂർ, ഇടപ്പള്ളി എന്നീ പള്ളികളിലെ സാമ്പത്തിക തിരിമറിയെകുറിച്ച് സമഗ്രമായ അന്വേഷണം സഭ നടത്തണം.തിരുസഭക്ക് എതിരെ കലാപ ആഹ്വാനം ചെയ്യുന്നവരെ കാനോനികനിയമം അനുസരിച്ച് കടുത്ത ശിക്ഷ നടപടിക്ക് വിധേയരാക്കണം.അച്ചടക്കമില്ലാത്ത വിമത വൈദികരേ മാറ്റി മറ്റ് ഇതര രൂപതകളിൽ നിന്നുള്ള വൈദീകരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവക പള്ളികളിലും സഭയുടെ കീഴിൽ വരുന്ന സ്ഥാപനങ്ങളിലും നിയമിക്കണമെന്നത് ഉൾപ്പെടെയുള്ള പതിനഞ്ചിന ആവശ്യങ്ങളാണ് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സിഎൻഎ ) ചെയർമാൻ ഡോ. ......
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഈമാസം 18-ന് പാര്‍ലമെന്റെ് മാര്‍ച്ച് നടത്തുന്നു. ഓണ്‍ലൈന്‍ വ്യാപാരത്തിന് സെസ് ഏര്‍പ്പെടുത്തുക, ചെറുകിട വ്യാപാര മേഖലയുടെ നിലനില്‍പ്പിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തുക, വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കന്നതിനാണ് പാര്ലമെന്റ്മാര്ച്ച്്.
എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പ്രസിഡന്റ് പി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലയിലെ വിദ്യാർത്ഥിയും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് എജിഎം ഉം ആയ കൃഷ്ണപ്രസാദ് എസ് ന് പി.എച്ച്.ഡി ലഭിച്ചു.വൈദ്യുതി ഉപഭോഗം കുറച്ച് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുതകുന്ന അദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങൾ പരമ്പരാഗത ടിഐജി വെൽഡിംഗിന് സുസ്ഥിരമായ ബദൽ മാർഗം നിർദേശിക്കുന്നു. കുസാറ്റിൽ നിന്നും പി.എച്ച്.ഡി നേടുന്ന കൊച്ചിൻ ഷിപ്പ്യാർഡ് ഉദ്യോഗസ്ഥനാണ് കൃഷ്ണപ്രസാദ്. ......
കൊച്ചി: നാവികരുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന സൗത്ത് അമേരിക്കയിലെ ഹോൺ മുനമ്പ് ചുറ്റി ലെഫ്റ്റനൻ്റ് കമാൻഡർമാരായ കെ.ദിൽനയും എ.രൂപയും ചരിത്രം കുറിച്ചു.2024 ഒക്റ്റോബർ രണ്ടിന് ഗോവയിൽ നിന്ന് നാവികസേനയുടെ പായ്ക്കപ്പലായ ഐഎൻസ് താരിണിയിൽ തുടങ്ങിയ ലോകപര്യടനത്തിൻ്റെ മൂന്നാം ഘട്ടത്തിലാണ് ഇരുവരും വിജയകരമായി ഹോൺ മുനമ്പ് ചുറ്റിയത്.പസിഫിക് - അറ്റ്ലാൻ്റിക് സമുദ്രങ്ങളുടെ സംഗമ വേദിയാണ് കേപ് ഹോൺ. ആഴം നിറഞ്ഞതും അപകടകരവുമായ ഡ്രേക്ക് ജലപാത പിന്നിട്ടാണ് ഐ എൻ എസ് താരിണി ഹോൺ മുനമ്പിലെത്തിയത്. ......